CLOSE

നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് യൂസഫ് അലി

Share

മെക്ക: യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പരിശ്രമിക്കുമെന്ന് വ്യക്തമാക്കി പ്രമുഖ വ്യവസായി യൂസഫ് അലി. പണ്ഡിതനും പാമരനും ദൈവത്തിന് മുന്നില്‍ തുല്യരാണെന്നും മലയാളി യുവതിയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തുകയാണെന്നും മെക്കയില്‍ വച്ച് യൂസഫലി പ്രഖ്യാപിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേര്‍ ശ്രമിക്കുന്നുണ്ടെന്നും താനും അതിനു വേണ്ടി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതില്‍ ഏതെങ്കിലും ഒരു പരിശ്രമം വിജയിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കുകയാണെന്നും യൂസഫലി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയ്ക്ക് മോചനം ലഭിക്കുന്നതിന്, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 മില്യണ്‍ യെമന്‍ റിയാല്‍ (ഏകദേശം ഒന്നരക്കോടി രൂപ) ദയാധനം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നിമിഷപ്രിയയുടെ കുടുംബവും സ്‌നേഹിതരും.

Leave a Reply

Your email address will not be published.