അബൂദബി: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ അന്തരിച്ചു.
73 വയസ്സായിരുന്നു. പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ പ്രസിഡന്റായ ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്റെ വിയോഗത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നു,’ എന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം പ്രസ്താവനയില്‍ അറിയിച്ചു.
യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ശെയ്ഖ് ഖലീഫ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍ 2004 നവംബര്‍ മൂന്നു മുതല്‍ യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയാണ്.