ദുബായ്: ബിലാല്‍ നഗര്‍ സില്‍വര്‍ സ്റ്റാര്‍ ക്ലബ് യുഎഇ കമ്മിറ്റി സംഘടിപ്പിച്ച ഫെബിനെക്സ് ബിലാല്‍ പ്രീമിയര്‍ ലീഗ് സീസണ് സിക്സ് ഗള്‍ഫ് എഡിഷന് ടൂര്‍ണ്ണമെന്റില്‍ മൊട്ടയില്‍ തറവാട് എഫ് സി ജേതാക്കളായി.
അജ്മാന് പവര്‍ സ്പോട്ട് ഗ്രൗണ്ടില്‍ വെച്ച് നടന്ന ടൂര്‍ണ്ണമെന്റില്‍ ടിഎം ബ്രദേഴ്സ്, അല്‍ ഖാസിമിയ എഫ്സി, യൂത്ത് ഐക്കണ്‍സ്, ഫെബിനെക്സ് എഫ്സി, മൊട്ടയില്‍ തറവാട് എഫ്സി എന്നീ ടീമുകള്‍ പങ്കെടുത്ത പ്രീമിയര്‍ ലീഗില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഫെബിനെക്സ് എഫ്സിയെയാണ് മൊട്ടയില്‍ തറവാട് എഫ്സി
പരാജയപ്പെടുത്തിയത്.
ബിലാല്‍ പ്രീമിയര്‍ ലീഗിന്റെ ഉത്ഘാടനം അഹമ്മദ് ഹാജി കുന്നില്‍ നിര്‍വഹിച്ചു. സുബൈര്‍ നീലേശ്വരം അബ്ദുല്ല അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ബിലാല്‍ ആശംസ പ്രസംഗം നടത്തി. ക്ലബ് പ്രസിഡന്റ് ഷാഹില്‍ അബ്ദുല്ല ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.