നഴ്സ് ഓഫീസര്‍
നഴ്സ് ഓഫീസര്‍ അഭിമുഖം ഫെബ്രുവരി നാലിന് പുതിയ കോട്ട എന്‍എച്ച് എം ഓഫീസില്‍ നടക്കും. അഭിമുഖത്തിന് വരുന്നവര്‍ കോവിഡ് ബ്രിഗ്രേഡില് പ്രവര്‍ത്തിച്ചതിന്റെ സാക്ഷ്യപത്രവുമായി ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു.ഫോണ്‍ 0467-2203118, 9605936710
കോവിഡ് പ്രതിരോധം ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം അഞ്ചിലേക്ക് മാറ്റി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ റിസര്‍ച്ച് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ഡയാലിസിസ് ടെക്നിഷ്യന്‍ നേഴ്സിംഗ് ഓഫീസര്‍, എന്നീ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള മുന്‍പ് കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 4 ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) കാര്യാലയത്തില്‍ ഹാജരാകണം.
നഴ്സിംഗ് ഓഫീസര്‍ അഭിമുഖം ഹൊസ്ദുര്‍ഗ് ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ 4 ന് രാവിലെ 10 ന് നടക്കും. ക്ലീനിംഗ് സ്റ്റാഫ് അഭിമുഖം 5 ലേക്ക് മാറ്റി. രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
ഫോണ്‍ 0467-2203118, 9605936710
യോഗ്യത
റിസര്‍ച്ച് ഓഫീസര്‍ -എം.എസ്.സി മോളിക്യൂലാര്‍ ബയോളജി/എം.എസ്.സി വൈറോളജി/ എം.എസ്.സി എംഎല്‍ടി മൈക്രോബയോളജി, മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ലാബ്,
മെഡിക്കല്‍ ഓഫീസര്‍-എംബിബിഎസ് (ടിസിഎംസി രജിസ്ട്രേഷന്)
നഴ്സിംഗ് ഓഫീസര്‍ -ബിഎസ്.സി നഴ്സിംഗ്/ജിഎന്‍എം/നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്,
ക്ലീനിംഗ് സ്റ്റാഫ്-
ക്ലീനിംഗ് സ്റ്റാഫ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 5ലേക്ക് മാറ്റി.ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ ചെമ്മട്ടം വയല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച യോഗ്യത നല്ല ശാരീരിക ക്ഷമത. ഫോണ്‍ 0467-2203118, 9605936710