CLOSE

ചൂട് കൂടുന്നു; ജാഗ്രത പാലിക്കണം

Share

മാര്‍ച്ച് മാസത്തില്‍ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം ) ഡോ എ.വി രാംദാസ് അറിയിച്ചു.
അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

· സൂര്യാഘാതം (HEAT STROKE,SUN STROKE)

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാലാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍) വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം , നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ് , ശക്തിയായ തലവേദന , തലകറക്കം , മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം , സൂര്യാഘാതം മാരകമായേക്കാം ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

സൂര്യാഘാതത്തിന്റെയും,താപശരീരശോഷണത്തിന്റെയുംസംശയം തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

· ജോലി ചെയ്തു കൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക / വിശ്രമമെടുക്കുക.
o തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക , വീശുക, ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. (ശരീരതാപം 101 – 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതു വരെ)
o ധാരാളം വെള്ളം കുടിക്കുക
o കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റുക
o കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്ത് / ആശുപത്രിയില്‍ എത്തിക്കുക.

സൂര്യാഘാതം താപശരീരശോഷണം വരാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

o വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക . ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും , ഉപ്പിട്ട നാരാങ്ങാ വെള്ളവും കുടിക്കുക
o വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍. ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ കൃഷിപ്പണി(മറ്റു പണികള്‍) ജോലി സമയം ക്രമീകരിക്കുക.
o കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
o ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
o കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
o ചൂടു കൂടുതല്‍ ഉള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
o പ്രായാധിക്യമുള്ളവരുടെയും (65) കുഞ്ഞുങ്ങളുടെയും (4 വയസ്സിനു താഴെയുള്ളവര്‍ ) മാറാ രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
o വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് ( പ്രത്യേകിച്ച് ടിന്‍ ആസ്ബറ്റോസ് മേല്‍ക്കുരയാണെങ്കില്‍ ) പുറത്തു പോകത്തക്ക രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക.
o വെയിലത്ത് പാര്‍ക്ക് ചെയുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തരുത്

Leave a Reply

Your email address will not be published. Required fields are marked *