പാലക്കുന്ന്: മുദിയക്കാല്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രത്തില്‍ യോഗ ഇന്സ്ട്രക്കറ്റരായി കരാര്‍ വ്യവസ്ഥയില്‍ ആളെ നിയമിക്കുന്നു.40 വയസിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അനുബന്ധ വിഷയത്തില്‍ ബിരുദം / ബിഎഎംഎസ് ബിരുദത്തോടൊപ്പം അംഗീകൃത കോഴ്സ് / ഒരു വര്‍ഷത്തെ യോഗ പരിശീലന കോഴ്സ് /ഡിപ്ലോമ കോഴ്സ് / ഇവയില്‍ ഏതെങ്കിലും യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 6ന് രാവിലെ 10.30ന് ഉദുമ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഹാജരാവണം.
ഫോണ്‍ : 9746781662.