CLOSE

ലൈഫ് കരട് പട്ടിക  : രണ്ടാം ഘട്ട അപ്പീൽ ജൂലൈ 8നകം സമർപ്പിക്കണം 

Share

കാസർകോട് നഗരസഭയിൽ 2021 വർഷം ലൈഫ് പദ്ധതിയിൽ ഒന്നാം അപ്പീലിൽ ഓൺലൈനായി അപേക്ഷ നൽകിയവരിൽ ഭൂരഹിത ഭവന രഹിതർ, ഭൂമിയുള്ള ഭവന രഹിതർ എന്നീ വിഭാഗങ്ങളിൽ അർഹരുടെയും അനർഹരുടെയും പട്ടിക സർക്കാർ വെബ്സൈറ്റിലും നഗരസഭാ ഓഫീസ്, നഗരസഭാ ലൈബ്രറി, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിലും കൂടാതെ നഗരസഭാ വെബ്സൈറ്റായ www.kasaragodmunicipality.Isgkerala.gov.in ലും ലഭ്യമാണ്. ഇത് സംബന്ധിച്ച് ഒന്നാം അപ്പീൽ അപേക്ഷ സമർപ്പിച്ചിട്ടുളളവർക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ രണ്ടാം ഘട്ട അപ്പീൽ / പരാതി ജില്ലാ കളക്ടർക്ക് ജൂലൈ 8 നകം സമർപ്പിക്കേണ്ട താണ്. പുതിയ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങളും പരാതികളും ഓൺലൈനായി സമർപ്പിക്കുന്നതിന് ആവശ്യമായ ഹെൽപ്പ് ഡെസ്ക് ക്രമീകരണങ്ങൾ ജില്ലാ കളക്ടറേറ്റിലും ലൈഫ് മിഷൻ കോർഡിനേറ്ററുടെ കാര്യാലയത്തിലും നഗരസഭാ ഓഫീസിലും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.