CLOSE

നാഷണല്‍ സാമ്പിള്‍ സര്‍വേ പരിശീലനക്യാമ്പ് കോഴിക്കോട് 25ന്

Share

എന്‍. എസ്. ഒ. നടത്തുന്ന സാമൂഹിക സാമ്പത്തിക സര്‍വേ ‘ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വ്വേ’ യുടെ ത്രിദിന പരിശീലന ക്യാമ്പ് കാലിക്കറ്റ് ടവറില്‍ ജൂലൈ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് തുറമുഖ, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് രൂപീകരണത്തിലും റീട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നതിനും, ജീവിതനിലവാരം, സാമൂഹിക ഭദ്രത തുടങ്ങിയവ കണക്കാക്കുന്നതിനും ഈ സര്‍വ്വെ വിവരങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
കുടുംബ ബജറ്റില്‍ ഉപഭോഗ വസ്തുക്കളുടെ ഓരോന്നിന്റെയും വിഹിതം പ്രത്യേകം കണക്കാക്കിയാണ് ഇന്‍ഡക്സ് രൂപപ്പെടുത്തുന്നത്. എന്‍ എസ് ഒ റീജിയണല്‍ ഓഫീസ് ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍, സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി രാജേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ എം ജെ തോമസ്, പി കെ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുക്കും. പരിശീലന ക്യാമ്പ് 27ന് സമാപിക്കും.

Leave a Reply

Your email address will not be published.