CLOSE

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടാന്‍ ആഗസ്ത് 10നകം അപേക്ഷിക്കണം

Share

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി (സീറോ ലാന്റ് ലെസ്സ് പ്രൊജക്ട്) പ്രകാരം മഞ്ചേശ്വരം താലൂക്കിലെ കടമ്പാര്‍, എടനാട്, കോയിപ്പാടി, കയ്യാര്‍, ഇച്ചിലങ്കോട് എന്നീ വില്ലേജുകളുടെ പരിധിയില്‍ മൂന്ന് സെന്റ് വീതം അനുവദിച്ച് പട്ടയം ലഭിച്ച ഗുണഭോക്താക്കളില്‍ ഇനിയും ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടാന്‍ ബാക്കിയുള്ളവര്‍ ആഗസ്ത് 10നകം അപേക്ഷ നല്‍കണം. അനുവദിച്ച് കിട്ടിയ പട്ടയത്തിന്റെ പകര്‍പ്പ്, നികുതി രശീതി എന്നിവ സഹിതം അതാത് വില്ലേജ് ഓഫീസുകളിലാണ് അപേക്ഷിക്കേണ്ടത്. ഇതിനകം അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ട. ഫോണ്‍ 04998 244044.

Leave a Reply

Your email address will not be published.