CLOSE

ജീവന്‍ രക്ഷാ പഥക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Share

2022 വര്‍ഷത്തെ ജീവന്‍ രക്ഷാ പഥക് അവാര്‍ഡിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ നല്‍കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 30. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍ രക്ഷാ പഥക്, ഉത്തം ജീവന്‍ രക്ഷാ പഥക്, ജീവന്‍ രക്ഷാ പഥക് പുരസ്‌കാരങ്ങളാണ് അവാര്‍ഡില്‍ ഉള്‍പ്പെടുന്നത്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടം, തീപിടുത്തം, വൈദ്യുതാഘാതം, മണ്ണിടിച്ചില്‍, മൃഗങ്ങളുടെ ആക്രമണം, ഖനി അപകടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജീവന്‍ രക്ഷാ പ്രവര്‍ത്തനമാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ഒക്ടോബര്‍ ഒന്നിന് മുന്‍പുള്ള സംഭവങ്ങള്‍ പരിഗണിക്കില്ല. അപേക്ഷകന്റെ / നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആളുടെ ഫോട്ടോ ജെപിജി, പിഇജി, പിഎന്‍ജി ഫോര്‍മാറ്റിലാണ് അയക്കേണ്ടത്. സൈസ് 10 എംബിയില്‍ അധികം ആകരുത്. ഇ മെയില്‍ gadss@kerala.gov.in ഫോണ്‍ 0471 2518399.

Leave a Reply

Your email address will not be published.