ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ കേരളത്തിലെ യുവജനങ്ങള്‍ക്കായി കെ എ എസ് ഇ അവതരിപ്പിക്കുന്നു ‘യൂത്ത് ഇന്നൊവേഷന്‍ അവാര്‍ഡ്. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും കേരള സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന ‘സങ്കല്‍പ്’ പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളിലൂടെ കെ.എ.എസ്.ഇ, കുടുംബശ്രീ, അസാപ്, ജെ. എസ്. എസ്, എന്നിവ കൂടാതെ കേരളത്തിലെ മറ്റു നൈപുപുണ്യവും വികസന ഏജന്‍സികള്‍ കൂടി നടത്തിയ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകളില്‍ വിജയിച്ച യുവജനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. മൊത്തം 22 സ്‌കില്‍ സെക്ടറുകളിലായാണ് ഇന്നൊവേഷന്‍ അവാര്‍ഡ് പ്രൊപ്പോസലുകള്‍ ക്ഷണിക്കുക.
ഓരോ സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പ്രൊപ്പോസലുകള്‍ ആണ് സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കുക.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കും. ഓരോ സെക്ടറിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ ലഭിക്കും. കൂടാതെ എല്ലാ സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച പ്രൊപ്പോസലിന് 25,000 രൂപയുടെ ക്യാഷ് പ്രൈസും സംസ്ഥാന സ്‌കില്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡും നല്‍കും. വെബ്‌സൈറ്റ് www.kase.in