CLOSE

പോളിടെക്‌നിക്ക് ലാറ്ററല്‍ എന്‍ട്രിക്ക് രജിസ്റ്റര്‍ ചെയ്യണം

Share

ജില്ലയിലെ പോളിടെക്‌നിക് കോളേജുകളില്‍ ലാറ്ററല്‍ എന്‍ട്രി പദ്ധതി പ്രകാരം എന്‍ജിനിയറിങ് ഡിപ്ലോമ രണ്ടാം വര്‍ഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.polyadmission.org/let വെബ്‌സൈറ്റില്‍. ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനായി വെബ്‌സൈറ്റിലുള്ള കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ലിങ്കില്‍ ആഗസ്റ്റ് എട്ടിനകം രജിസ്റ്റര്‍ ചെയ്യണം. പരമാവധി മൂന്ന്
ജില്ലകള്‍ വരെ രജിസ്‌ട്രേഷന് തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്തവരെ പ്രവേശനത്തിന് പരിഗണിക്കില്ല. പ്രവേശന തീയതിയും മറ്റ് വിവരങ്ങളും ആഗസ്റ്റ് ഒമ്പതിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ 9495373926, 9946457866, 9388201548.

Leave a Reply

Your email address will not be published.