CLOSE

കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവ്

Share

കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, മലയാളം/കന്നഡ ഭാഷയില്‍ പ്രാവീണ്യമുളളവര്‍, സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്കക്ക് മുന്‍ഗണന. മഞ്ചേശ്വരം ബ്ലോക്കിലെ പഞ്ചായത്തുകളിലെ ജിആര്‍സികളിലേക്കാണ് നിയമനം. മഞ്ചേശ്വരം ബ്ലോക്കില്‍ താമസക്കാരായ താത്പര്യമുളളവര്‍ ആഗസ്ത് 12നകം സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ 04672201205, 18004250716.

Leave a Reply

Your email address will not be published.