പെരിയയിലെ കാസര്‍കോട് ഗവ.പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ വര്‍ക്ക് ഷോപ്പുകളിലും ലാബുകളിലും വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അധ്യാപകരുടെ ഒഴിവ്. ഉദ്യോഗാര്‍ത്ഥികളുടെ പാനല്‍ തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 22, 23 തീയ്യതികളില്‍ നടക്കും. 22 ന് (തിങ്കളാഴ്ച്ച) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍, വെല്‍ഡിങ്, മെഷീനിസറ്റ്്), ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ എന്നീ ഒഴിവുകളിലേക്കും, 23 ന് (ചൊവ്വാഴ്ച്ച) ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, സിവില്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ എന്നീ ഒഴിവുകളിലേക്കും കൂടിക്കാഴ്ച്ച നടക്കും. ഡെമോണ്‍സ്ട്രേറ്റര്‍, വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ 60ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ / കെ.ജി.സി.ഇ / ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ച ദിവസങ്ങളില്‍ രാവിലെ 10നകം പെരിയ പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ ബയോഡാറ്റയും, എല്ലാ അക്കാദമിക, പരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകര്‍പ്പുകളും സഹിതം ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2234020, 9995681711.