CLOSE

വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് സന്നദ്ധ സേവനത്തിന് അവസരം

Share

ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോം, പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, മാതൃക സഹവാസ വിദ്യാലയങ്ങള്‍, തുടങ്ങിയ വിവിധ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സൈബര്‍ സുരക്ഷ, തുടങ്ങി ഉന്നത പഠനത്തിന് ഗുണപ്രദമായ വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണം നല്‍കുന്നതിന് സൗജന്യ സേവനത്തിന് സന്നദ്ധരായവരില്‍ നിന്നും ജില്ലാ കളക്ടര്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കാസര്‍കോട് ജില്ലക്കാരായിരിക്കണം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, വിരമിച്ച തസ്തിക, പ്രവൃത്തിപരിചയം, ആകെ സര്‍വീസ് എത്ര വര്‍ഷം, വിരമിച്ച വര്‍ഷം, സാമൂഹിക സേവന മേഖലകളില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലുള്ള മുന്‍പരിചയം, സേവനമനുഷ്ഠിച്ച കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ വകുപ്പ് /സ്ഥാപനം
തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ സേവനത്തിന് സന്നദ്ധത അറിയിക്കുന്ന സത്യപ്രസ്താവനയോടുകൂടി ആഗസ്റ്റ് 31 നകം അപേക്ഷിക്കണം. അപേക്ഷകള്‍ പട്ടികവര്‍ഗവികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍ പി.ഒ. കാസര്‍കോട് പിന്‍ – 671 123 എന്ന വിലാസത്തില്‍ അയക്കണം.

Leave a Reply

Your email address will not be published. Required fields are marked *