CLOSE

പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ്  മുഖേന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10.  കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2377786. ഇമെയില്‍ bcddcalicut@gmail.com.

Leave a Reply

Your email address will not be published. Required fields are marked *