CLOSE

പി.എസ്.സി ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

Share

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് ll (കാറ്റഗറി നമ്പര്‍. 99/2019) തസ്തികയിലേക്കുള്ള ചുരുക്ക പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

പി.എസ്.സി സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റികല്‍ അസിസ്റ്റന്റ് ഗ്രേഡ് ll / സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് ll (കാറ്റഗറി നമ്പര്‍. 39/2020) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാഞ്ഞിരപ്പൊയിലിലെ മടിക്കൈ മോഡല്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഇംഗ്ലീഷ്, ബി.കോം കംപ്യൂട്ടര്‍ വിത്ത് ആപ്ലിക്കേഷന്‍ കോഴ്സിന് സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ 0467 2240911, 9447070714.

സ്പോട്ട് അഡ്മിഷന്‍

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ ക്ലാസുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 28ന് തിങ്കളാഴ്ച രാവിലെ 9ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ഇതിനകം അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും അപേക്ഷ നല്‍കി പ്രവേശനം നേടാന്‍ അവസരം നല്‍കും. വൈകി വരുന്നവരെ കൗണ്‍സിലിങ്ങിന് പരിഗണിക്കില്ല. പട്ടികജാത പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തഹസില്‍ദാറില്‍ നിന്നും ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ 9946436782, 9495806771.

ടെണ്ടര്‍ ക്ഷണിച്ചു

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതി പ്രകാരം നര്‍ക്കിലക്കാട്-മൗക്കോട് പി.എച്ച്.സികള്‍ക്ക് ലാബ് റീ ഏജന്റ്, നര്‍ക്കിലക്കാട്-മൗക്കോട് പി.എച്ച്.സിക്ക് ഇന്‍വെര്‍ട്ടര്‍ എന്നിവ വിതരണം ചെയ്യുന്നതിനായി വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് 2 വരെ. അന്നേദിവസം വൈകിട്ട് 3ന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 0467 2241888.

Leave a Reply

Your email address will not be published. Required fields are marked *