CLOSE

അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു

Share

കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റര്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നീഷ്യന്‍ തസ്തികകളില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികള്‍, കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവര്‍/പ്രവര്‍ത്തനം അറിയുന്നവര്‍, ചെടികളില്‍ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവര്‍/അറിയുന്നവര്‍, നെല്‍ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി നവംബര്‍ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോല്‍ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. ഫോണ്‍ 9961301937, 9961301937.

പട്ടികജാതി യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവതീ-യുവാക്കള്‍ക്ക് നെറ്റ്, സെറ്റ്, കെ-ടെറ്റ് കോച്ചിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 40 വയസ്സില്‍ താഴെ പ്രായമുള്ളവരും യോഗ്യതാ പരീക്ഷകള്‍ എഴുതുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ നേടിയവരുമായിരിക്കണം. പരിശീലന സ്ഥാപനങ്ങളില്‍ ചെന്ന് പരിശീലനം നേടാന്‍ തയ്യാറുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30ന് വൈകിട്ട് 5നകം നീലേശ്വരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 7012799127, 8547630174.

സീറ്റൊഴിവ്

മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം കോഴ്സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ സീറ്റൊഴിവ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 28ന് രാവിലെ 10നകം ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04998 272670.

ഡോക്ടര്‍മാരുടെ ഒഴിവ്

ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരുടം ടി.സി.എം.സി രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 26ന് രാവിലെ 11ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അഭിമുഖത്തിന് വരേണ്ടതില്ല. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2203118.

അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 48നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.

Leave a Reply

Your email address will not be published. Required fields are marked *