കാഞ്ഞങ്ങാട് : ജില്ലയിലെ മുതിര്‍ന്ന ചിത്രകാരനും, ലളിതകലാ അക്കാദമയുടെ മുന്‍ ഭാരവാഹിയും, . കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറി കൊണ്ടുവന്നതില്‍ മുന്‍നിരക്കാരനുമായ ആര്‍ട്ടിസ്റ്റ് T രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കാസര്‍ഗോഡ് ജില്ലാ ആര്‍ക്കേവ് ബ്രഷ് റൈറ്റിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തിര യോഗം അനുശോചിച്ചു.
ജില്ലാ പ്രസിഡണ്ട് നാരായണന്‍ രേഖിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വരദ നാരായണന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, ഉണ്ണികൃഷ്ണന്‍ അപര്‍ണ, ഹര്‍ഷ ദിനേശന്‍, ഗഫൂര്‍ ലീഫ്, വിനോദ് ശില്പി, രജീഷ് റോഷ്, ചന്ദ്രന്‍ ചലന, അശ്വതി പ്രഭാകരന്‍, മനോജ് പട്ടേന എന്നിവര്‍ സംസാരിച്ചു.