രാജപുരം: കളളാര്‍ പഞ്ചായത്തിലെ പെരുമ്പള്ളി – കാപ്പുംകര കുടി വെള്ള പദ്ധതി പ്രര്‍ത്തനം ആരംഭിക്കാത്തതില്‍ കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി സമരത്തിലേക്ക്. കേരള വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകളില്‍ പല വീട്ടുകാര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. വാട്ടര്‍ അതോറിറ്റി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല. കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിന് 6 കോടി രൂപ ചെലവില്‍ 2012 ല്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ്. നാളിതുവരെയായി 100 കുടുംബത്തിന് പോലും കുടിവെള്ളം ലഭ്യമാക്കാന്‍ സാധിച്ചിട്ടില്ല. പഞ്ചായത്തും നാട്ടുകാരും ഈ പ്രശ്‌നം അധികൃതരുടെ മുന്നില്‍ പലപ്രാവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല. ആയതിനുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഫെബ്രുവരി 8 ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെവാട്ടര്‍ അതോറിറ്റി കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ ഇരിക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. എത്രയും വേഗം ഈ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ഓഫീസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം അടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ പറഞ്ഞു.