രാജപുരം: അന്തര്‍സംസ്ഥാനവനമേഖലയിലെ പനത്തടി പാറക്കടവ് ഭാഗത്ത് വനംവകുപ്പിന്റെ രാത്രി പേട്രോളിംഗിനിടെ നാടന്‍ തോക്കും തിരകളും വാഹനവു മായി രണ്ടുപേര്‍ പിടിയിലായി. പാണത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ബാബു ജോര്‍ജ് (54) കുണ്ടുപ്പള്ളിയിലെ കെ. മോഹനന്‍ (44) എന്നിവരെ യാണ് നായാട്ടിനുള്ള തോക്കും, സാമഗ്രിക ളുമായി പിടികൂടിയത്.
അന്തര്‍സംസ്ഥാന വനമേഖല യില്‍ പെട്രോളിംഗ് ശക്തമാക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ധനേഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട്ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരൊടൊപ്പം ഉണ്ടായിരുന്നു സൈമണ്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ്, പനത്തടി സെക്ഷന്‍ ഓഫീസര്‍ ബി.സേ സപ്പ, , മരുതോം സെക്ഷന്‍ ഫോറസ്റ്റ് ഓ ഫീസര്‍ വിനോദ് കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ രാജകോയി, ബീറ്റ് ഫോറസ്റ്റ് ഓഫീ സര്‍മാരായ കെ.വി. അരുണ്‍, രാഹുല്‍ ആര്‍കെ, സിനി ടി എം, വാച്ചര്‍മാരായ ശരത്, സില്‍ജോ, വിജേഷ്, സെല്‍ജോ, ടിറ്റോ എന്നിവരാണ് പേട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.