പരശുറാം, ഏറനാട് എക്‌സ്പ്രസ്സിന് സ്റ്റോപ്പ് വേണമെന്ന് ആവശ്യം
പാലക്കുന്ന് : പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രൈനുകള്‍ക്ക് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് അംഗങ്ങളുടെ സംഗമ യോഗം ആവശ്യപ്പെട്ടു. കരിപ്പോടി വയലില്‍ കാലോചിതമായ കൃഷിയിറക്കി പേരെടുത്ത കൂട്ടായ്മയാണിത്. സ്വന്തമായി ഓഫീസ് കെട്ടിടം പണിയുന്ന തിരക്കിനിടയിലാണ് ആനന്ദത്തിനായി ഒരു ദിവസം മാറ്റിവെച്ച് അംഗങ്ങള്‍ സംഗമത്തിനെത്തിയത്.
പ്രസിഡന്റ് ശശിധരന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി മനോജ് കരിപ്പോടി, കെ.ലിപീഷ്, സുരേഷ് മേലത്ത്, അനീഷ് കുളത്തിങ്ങാല്‍, കെ.രതീഷ്, വിജിത് കണിയാമ്പാടി, കെ.യതീന്ദ്രന്‍, സി. ഉദയന്‍, പി.രാഹുല്‍, രാകേഷ് കണിയമ്പാടി, അനുപ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : ശശിധരന്‍ കരിപ്പോടി
(പ്രസി.), എം. രാജേഷ് (വൈ. പ്രസി.),
മനോജ് കരിപ്പോടി (സെക്ര.), സതീശന്‍ (ജോ. സെക്ര.), വിജേഷ് തെല്ലത്ത് (ട്രഷ.).