CLOSE

കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയ വാഹന പാര്‍ക്കിംഗിനും പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം.

Share

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിനും അശാസ്ത്രീയ വാഹന പാര്‍ക്കിംഗിനും പരിഹാരം കാണണമെന്ന് ഡിവൈഎഫ്‌ഐ ബല്ല വെസ്റ്റ് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. മേലാങ്കോട് ഔഫ് അബ്ദുറഹ്മാന്‍ നഗറില്‍ നടന്ന സമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി അംഗം ഹരിത നാലപ്പാടം ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡണ്ട് ജയ നാരായണന്‍ അധ്യക്ഷത വഹിച്ചു.

മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 50 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് ട്രഷറര്‍ വി. ഗിനീഷ്, സി.പി.എം ബല്ലാ ലോക്കല്‍ സെക്രട്ടറി എം.സേതു,സംഘാടക സമിതി ചെയര്‍മാന്‍ കെ.വി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ സാമൂഹ്യ അടുക്കളയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രമോദ് അതിയാമ്പൂര്‍,സുനില്‍ കുന്നുമ്മല്‍, പ്രതാപ് ലാല്‍,ശരത് ഉദയം കുന്ന്,ജയന്‍ അതിയാമ്പൂര്‍,അനൂപ് അതിയാമ്പൂര്‍ എന്നിവരെ സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

Leave a Reply

Your email address will not be published.