CLOSE

പാലക്കുന്നില്‍ കളരി അഭ്യാസ പരിശീലന കേന്ദ്രം തുടങ്ങി തുളുനാടന്‍ കളരി മര്‍മാശ്രമം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു

Share

പാലക്കുന്ന് : ഇന്ത്യ സുരക്ഷാ ഫൗണ്ടേഷന്‍ നിയന്ത്രണത്തില്‍ പാലക്കുന്നില്‍ തുളുനാടന്‍ കളരി മര്‍മാശ്രമം ആരംഭിച്ചു. കണ്ണന്‍സ് പ്ലാസയില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുളുനാടന്‍ കളരി കമ്മിറ്റി പ്രസിഡന്റ് പ്രജീഷ് താനത്തിങ്കാല്‍ അധ്യക്ഷനായി. സെക്രട്ടറി ശശിധരന്‍ തച്ചങ്ങാട്, കളരി ആചാര്യന്‍ രത്‌നാകരന്‍ ഗുരുക്കള്‍, ശ്രീധരന്‍ കമ്മട്ട, കെ.കെ.നാരായണന്‍, ഡോ. അനില്‍ പുത്തലത്ത്, ആദിശക്തി പുലി നാരായണന്‍, പാലക്കുന്നില്‍ കുട്ടി, കെ. അനന്തകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ച്ചയായി മൂന്നാം തവണ ദേശീയ കളരിപയറ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ശ്രേയ വിജയന്‍, അമൃത സുനില്‍കുമാര്‍ എന്നിവരെ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.

കുട്ടികളുടെ കളരി അഭ്യാസ പരീശീലനത്തിന് പുറമെ ആയുര്‍വേദ മര്‍മ ചികിത്സയിലൂടെ ചതവ്, ഉളുക്ക്, നട്ടെല്ലിന് ക്ഷതം, കഴുത്ത് വേദന, ഡിസ്‌ക് തെറ്റല്‍ തുടങ്ങിയവ ദിവസങ്ങള്‍ക്കകം ചികില്‍സിച്ച് ഭേദമാക്കുമെന്ന് രത്‌നാകരന്‍ ഗുരുക്കള്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ കാഞ്ഞങ്ങാടും ബാരയിലുമാണ് കളരി മര്‍മാശ്രമങ്ങള്‍ ഉള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5 മുതല്‍ 7 വരെയും ഞായറാഴ്ച രാവിലെ 9 മുതല്‍ 12 വരെയുമാണ് കളരി പരിശീലനം നടക്കുക.

ഫോണ്‍ : 7907664300, 9847146759.

Leave a Reply

Your email address will not be published.