CLOSE

കോട്ടിക്കുളത്ത് റെയില്‍വേയുടെ തൂണിട്ട് വഴി തടയല്‍ :തുറക്കാനാവശ്യമായ നടപടികള്‍ കൈകൊള്ളും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി.

Share

പാലക്കുന്ന് : നൂറു വര്‍ഷത്തോളമായി ജനങ്ങള്‍ ഉപയോഗിച്ചിരുന്ന വഴി യാതൊരു മുന്നറിയിപ്പുമില്ലാതെ ഇരുമ്പ് തൂണുകള്‍ ഉറപ്പിച്ച് യാത്ര തടഞ്ഞ റെയില്‍വേ നടപടിയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി. ശക്തമായി പ്രതിഷേധിച്ചു. വഴി തടഞ്ഞ കോട്ടിക്കുളം റെയില്‍വേ ഇടം ഞായറാഴ്ച എം.പി. സന്ദര്‍ശിച്ചു. അടുത്ത ദിവസം തന്നെ ഡി.ആര്‍.എമ്മുമായി സംസാരിച്ചു വഴി പുനസ്ഥാപിച്ചു കിട്ടാന്‍ ആവശ്യമായ നടപടി കൈകൊള്ളാന്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗം ഗീതാകൃഷ്ണന്‍, ഉദുമ പഞ്ചായത്ത് അംഗങ്ങളായ സൈനബ അബൂബക്കര്‍, ഹാരിസ് അങ്കക്കളരി എന്നിവര്‍ക്കും നാട്ടുകാര്‍ക്കും വാക്ക് നല്‍കി.

ഇവിടെ മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്നും റെയില്‍വേ സ്ഥലത്തിലൂടെ വാഹനയാത്ര അനുവദിക്കില്ലെന്നും അവകാശപ്പെട്ടുകൊണ്ടാണ് പത്ത് ദിവസം മുന്‍പ് ആദ്യം ചെങ്കല്ല് പാകിയും പിന്നീട് ഇരുമ്പ് തൂണുകള്‍ നാട്ടിയും റെയില്‍വേ ഇരുചക്ര വാഹനയാത്ര തടഞ്ഞത്. കരിപ്പോടി, തിരുവക്കോളി കണ്ണംകുളം, മലാംകുന്ന്, മുദിയക്കാല്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റേഷനിലെത്താനുള്ള പഞ്ചായത്ത് വക റോഡിന്റെ പ്രവേശന കവാടത്തില്‍ റെയില്‍വേ തൂണുകള്‍ നാട്ടി വാഹനയാത്ര മുടക്കിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Leave a Reply

Your email address will not be published.