തൃക്കണ്ണാട് ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം തിങ്കളാഴ്ച്ച കോടിയേറും
പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിനു തിങ്കളാഴ്ച്ച കൊടിയേറും . രാവിലെ കീഴൂര്‍ ചന്ദ്രഗിരി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് ശാസ്താവിന്റെയും കുതിരക്കാളിയമ്മയുടെയും തിടമ്പുകള് വഹിച്ചുകൊണ്ട് എഴുന്നള്ളത്ത് തൃക്കണ്ണാടേക്ക് പുറപ്പെടും. വിവിധ ക്ഷേത്ര കര്‍മികളുടെ നേതൃത്വത്തില്‍ എഴുന്നള്ളത്തിന് തൃക്കണ്ണാട് ക്ഷേത്രത്തില്‍ വരവേല്‍ക്കും.
11നും 12നും മധ്യേയാണ് കൊടിയേറ്റം. രാവിലെ 9.30ന് കലാദര്‍പ്പണയുടെ നൃത്തനിശയും 12.30ന് കാഞ്ഞങ്ങാട് നൃത്താഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നൃത്തസന്ധ്യയും . 5.30ന് തായമ്പക, 6.30ന് ദീപാരാധനയ്ക്ക് ശേഷം ഭജനയും തുടര്‍ന്ന് ശ്രീഭൂതബലിയും.
ഞായറാഴ്ച സന്ധ്യയ്ക്ക് ക്ഷേത്ര മാതൃസമിതിയുടെ ചുറ്റുവിളക്ക് സമര്‍പ്പണം നടന്നു. തിരുവക്കോളി പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ഘോഷയാത്ര പാലക്കുന്ന്, കോട്ടിക്കുളം വഴി ക്ഷേത്രത്തില്‍ എത്തിയ ശേഷമാണ് ചുറ്റുവിളക്ക് സമര്‍പ്പണം നടന്നത്
Attachments area