CLOSE

എഴുന്നള്ളത്തിന് വഴിയൊരുക്കാന്‍ എന്‍.എസ്.എസ് വളണ്ടീയര്‍മാര്‍ കടല്‍ തീരം ശുചീകരിച്ചു

Share

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് ഉത്സവ കോടിയേറ്റത്തിന് മുന്നോടിയായി കീഴൂര്‍-ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെ കടല്‍ തീരത്തിലൂടെ പുറപ്പെടുന്ന എഴുന്നള്ളത്തിന് വൃത്തിയും വെടിപ്പുള്ള യാത്രാവീഥി ഒരുക്കാന്‍ കടല്‍ത്തീര ശുചീകരണത്തിന് തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടീയര്‍മാര്‍ എത്തിയത് മതസൗഹാര്‍ദ്ദം വിളംബര കാഴ്ചയായി.നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാറുള്ള ജില്ലയിലെ മികച്ച എന്‍ എസ് എസ് യൂണിറ്റായ ഇവര്‍ ചെമ്പിരിക്ക നൂമ്പില്‍ പുഴക്ക് സമീപമാണ് സൂചികരിച്ചത്. പ്ലസ് ടു അധ്യാപിക എ. എന്‍. റസീന ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസര്‍ സി.എം.അബൂബക്കര്‍ കുഞ്ഞി ചെമ്പിരിക്ക, പ്രസന്ന അശോകന്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍.എസ്.എസ്.ലീഡര്‍ സല്‍മാന്‍ ഉബൈസ്,മുന്‍ ലീഡര്‍ അബ്ദുള്ള ഇമ്രാന്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.