കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പടന്നക്കാട് പ്രവര്‍ത്തിക്കുന്ന സ്നേഹ സദനം അന്തേവാസികള്‍ക്ക് ഭക്ഷണസാധനങ്ങളും പഴവര്‍ഗ്ഗങ്ങളും നല്കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് മാതൃകയായി. സോണ്‍ റീജിയണ്‍ ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ കൃഷ്ണകുമാരിയുടെ നേതൃത്വത്തില്‍ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാരും ജോയിന്‍ ക്യാബിനറ്റ് സെക്രട്ടറി എന്‍ജിനീയര്‍ എന്‍.ആര്. പ്രശാന്തും സ്നേഹസദനത്തില്‍ എത്തി ഭക്ഷണസാധനങ്ങളും പഴവര്‍ഗങ്ങളും അധികൃതര്‍ക്ക് കൈമാറി. തിരക്ക് പിടിച്ച ലോകത്തില്‍ സമൂഹത്തിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അതില്‍ ഇടപെടുന്ന കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തകരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തി ന് സ്നേഹ സദനം അധികൃതര്‍ നന്ദി പ്രകാശിപ്പിച്ചു.