ബേക്കല്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കോട്ടിക്കുളം സ്വലാത്ത് മജ്‌ലിസ് വീണ്ടും തുടങ്ങുന്നു. നേരത്തെ പതിനായിരങ്ങള്‍ സംബന്ധിച്ചിരുന്ന ആത്മീയ സംഗമമാണിത്. വ്യാഴാഴ്ചകളില്‍ അസര്‍ നമസ്‌കാരത്തിന് ശേഷമാണ് സ്വലാത്ത് മജ് ലിസ് നടക്കുക. കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.