അസാപ് കേരളയുടെ സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കില്ലിന്റെ ജില്ലാതല ക്യാംപെയ്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വാര്‍ഷിക ട്രെയിനിങ് കലണ്ടര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് നല്കി പ്രകാശനം ചെയ്തു .അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി വി സുജീഷ് പങ്കെടുത്തു.
കേരളത്തിന്റെ നൈപുണ്യ വികസനത്തിന് മുതല്‍ക്കൂട്ടാകുന്നതാണ് കെ-സ്കില്‍ ക്യാംപെയ്ന്. പതിനഞ്ചിലധികം തൊഴില്‍ മേഖലകളും നൂറിലധികം സ്കില്‍ കോഴ്സുകളും െ്ക സ്കില്ലിന്റെ ഭാഗമായി അസാപ് വഴി നല്കും്. വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിങ്ങ് പ്രൊഫഷനലുകള്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈന് ആയും ക്ളാസുകള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്ലെയ്സ്മെന്റ് സഹായവും അസാപ് നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകള്‍ക്കും പ്ലേസ്മെന്റ് സേവനങ്ങള്‍ക്കും ഫോണ്‍ 9495999752,9495999781,9495999648,9747392347. വെബ്സൈറ്റ് : www.asapkerala.gov.in