ഓണ്‍ലൈന്‍ ലോട്ടറി, എഴുത്ത് ലോട്ടറി, അനധികൃത സെറ്റ് ലോട്ടറി തുടങ്ങി ലോട്ടറി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ നേരിടാന്‍ കൂട്ടായ ജനകീയ മുന്നേറ്റം വേണമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ പറഞ്ഞു . കേന്ദ്ര ലോട്ടറീസ് റെഗുലേഷന് ആക്ട് ചട്ട ലംഘനങ്ങള്‍ക്കെതിരെ ഭാഗ്യക്കുറി എജന്റുമാരുടെയും , ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍മാരുടെയും ട്രേഡ് യൂണിയന് പ്രതിനിധികളുടെയും യോഗം കളക്ടററ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോട്ടറി മേഖലയിലെ പ്രശ്നങ്ങള്‍ മാത്രം അഭിമുഖീകരിക്കാന്‍ ഒരു പോലീസ് വിംഗ് രൂപീകരിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ലോട്ടറിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കണ്ടാല്‍ ജില്ലാ ലോട്ടറി ഓഫീസര്‍ , പോലീസ്,അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. . തൊഴിലാളികള്‍ കൂട്ടായി നിന്ന് നിയമ നിര്‍മാണത്തിനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്ക്കതിരെ ശക്തമായ നിയമ നിര്‍മാണം നടത്തണമെന്നും . ജില്ലയില്‍ വലിയ പ്രചാരമുള്ള മഡുക്ക ലോട്ടറി തട്ടിപ്പ് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫിസര്‍ കെ. ഹരീഷ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ വി.ജി. സുമോള്‍ , സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സി.പി. രവീന്ദ്രന് , വി. ബാലന്, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ.രജിത് കുമാര്‍ , ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.