പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സര്‍വ്വകലാശാല 2021-2022ലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജെആര്‍എഫ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സമാനമായ ഫെല്ലോഷിപ്പുകള്‍/ നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 31 ആണ് അവസാന തീയതി. സര്‍വ്വകലാശാല വെബ്സൈറ്റിലുള്ള നിര്‍ദ്ദിഷ്ട മാതൃകയിലാണ് അപേക്ഷിക്കേണ്ടത്. എക്കണോമിക്സ് 9, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ 3, ഹിന്ദി 6, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് 3, മലയാളം 4, പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് പോളിസി സ്റ്റഡീസ് 3, സോഷ്യല്‍ വര്‍ക്ക് 3, എജ്യൂക്കേഷന്‍ 14, ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി 7, കംപ്യൂട്ടര്‍ സയന്‍സ് 8, എന്വിയോണ്മെന്റല് സയന്‍സ് 3, ജിനോമിക് സയന്‍സ് 10, ജിയോളജി 4, മാത്തമാറ്റിക്സ് 11, പ്ലാന്റ് സയന്‍സ് 6, ലോ 7, പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി മെഡിസിന് 3, ഫിസിക്സ് 16, സുവോളജി 6, കെമിസ്ട്രി 8, ലിംഗ്വിസ്റ്റിക്സ് 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.