പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തിന് തുടക്കം കുറിച്ച് ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെട്ടു. എല്ലാ ദിവസവും പൂരക്കുഞ്ഞിയെക്കൊണ്ട് പൂവിടല്‍ നടത്തും. 14 വരെ രാത്രിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകലുമായിരിക്കും പൂരക്കളികള്‍. പി.വി. കുഞ്ഞിക്കോരനാണ് പണിക്കര്‍. 17നാണ് പൂരംകുളി. 18 ന് ഉത്രവിളക്കോടെ പൂരോത്സവം സമാപിക്കും.