നീലേശ്വരം: കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന് നായരുടെ പേരിലുള്ള ഇടശ്ശേരി അവാര്‍ഡ് രാജ്മോഹന്‍ നീലേശ്വരത്തിന്.
അബുദാബി-ശക്തി അവാര്‍ഡിനു പിന്നാലെയാണ് ഈ പുരസ്കാരം. അഞ്ച് നാടകങ്ങള്‍ അടങ്ങിയ ‘ജീവിതം തുന്നുമ്പോള്‍’ എന്ന നാടക സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
‘ചൂട്ടും കൂറ്റും’ എന്ന നാടകസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എട്ട് നാടക സമാഹാരങ്ങളിലായി 50 നാടകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.