ഉദുമ: പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനം ആയ യുവ പ്രതിഭകളെ പടിഞ്ഞാര്‍ സഖാക്കള്‍ ബേവൂരി സൗഹൃദ വായനശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ വി കുഞ്ഞിരാമന് (മുന്‍ എംഎല്‍എ ) മുഖ്യപ്രഭാഷണം നടത്തി. അബ്ബാസ് രചന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, മെമ്പര്‍മാരായ ചന്ദ്രന് നാലാംവാതുക്കല്, ജലീല്‍ കാപ്പില്‍, സിപിഐഎം ഉദുമ ലോക്കല്‍ സെക്രട്ടറി കെ ആര് രമേശ് കുമാര്‍, കെവി രഘുനാഥ്, യൂസഫ് കണ്ണംകുളം, കെ വിജയകുമാര്‍, കെ വി ബാലകൃഷ്ണന്, എച്ച് ഹരിഹരന്, എച്ച് വേലായുധന് എന്നിവര്‍ സംസാരിച്ചു. മഹമൂദ് പാറ സ്വാഗതവും സിദ്ദിഖ് കുത്റോളി നന്ദിയും പറഞ്ഞു.
യാസര്‍ അറാഫത്ത് ( ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ), ഡോ: സജിത്ത് കുമാര്‍, ഡോ: അഫ്സീന്, ഫാത്തിമത്ത് അന്‍ഷിന ( ഐടി പ്രൊഫഷണല്‍, ടി.സി.എസ് ) ഇര്ഫാന് ( ജൂനിയര്‍ എന്‍ജിനീയര്‍, റെയില്‍വേ ), അഹമ്മദ് ഷെറിന് ( മെന്റല്‍ ഹെല്‍ത്ത് ) എന്നിവരെയാണ് അനുമോദിച്ചത്.