കാഞ്ഞങ്ങാട്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് എത്താന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന കുട്ടികളെ ബസ് ജീവനക്കാര്‍ മാനസിക പീഡനത്തിന് ഇരയാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇതിനെതിരെ കുട്ടികളിലും ബസ് ജീവനക്കാരിലും അവബോധം ഉണ്ടാക്കാന്‍ ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തുടരെത്തുടരെ ഉണ്ടാകുന്ന വാക്ക് തര്‍ക്കങ്ങളും തെറ്റായ പെരുമാറ്റങ്ങളും കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് പരിഹാരം നിര്‍ദേശിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക എന്നിവര്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ എത്തി. വിദ്യാര്‍ത്ഥികളുടെ അവകാശം നീതിപൂര്‍വം നല്‍കണമെന്നും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും ഇരു വിഭാഗങ്ങളോടും ആവശ്യപ്പെട്ടു. ഇത്രയും കാര്യങ്ങളില്‍ എല്ലാ ജില്ലകളിലും ബോധവല്‍ക്കരണം ആവശ്യമാണെന്നും ഇതിന് മുന്നിട്ട് ഇറങ്ങുമെന്നും സംസ്ഥാന വ്യാപകമായി പ്രചരണം നടത്തുമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അറിയിച്ചു.