കുംബഡാജെ : പൊടിപള്ളം ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠ നാളെ നടക്കും. രാവിലെ 8.27 മുതല്‍ 10.16 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ബാലാലയ പ്രതിഷ്ഠ നടക്കും.ക്ഷേത്ര പാരമ്പര്യ തന്ത്രി നേരപ്പാടി അരവിന്ദ അലെവൂരായയുടെ സാന്നിധ്യത്തില്‍ കുണ്ടാര്‍ വാസുദേവ തന്ത്രി നേതൃത്വം നല്‍കും.
‘ കുംബഡായി മൂന്നൂര് വില്ല് ‘ എന്നു അറിയപ്പെടുന്ന ക്ഷേത്രത്തില്‍ 2017ല്‍ ഭരണി മഹോത്സവം നടന്നിരുന്നു. തുടന്ന് നടന്ന അഷ്ടമംഗല പ്രശ്ന ചിന്തയില്‍ ക്ഷേത്ര നവീകരണത്തിനെ കുറിച്ച് തയ്യാറെടുപ്പുകള്‍ നടത്തി. ക്ഷേത്ര സമുച്ചയത്തില്‍ ചീരുംബാ ഭഗവതി, ഇളയ ഭഗവതി എന്നിവയുടെ പള്ളിയറ, ദണ്ടാന് ദേവന്റെ കൊട്ടില്, ദണ്ടാകര്ണന്റെ സ്ഥംഭം, വിഷ്ണു മൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ടി പള്ളിയറ, ബലി കല്ലുകള്‍, ആന പന്തല്‍, തീര്‍ഥ കിണര്‍, ചുറ്റു ഗോപുരം, പ്രവേശന കവാടം, ഗുളികന് തറ അടക്കം നിര്മ്മികേണ്ടതുണ്ട്. ബാലാലയ പ്രതിഷ്ഠയോട് കൂടി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും.