പാലക്കുന്ന് : പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള പെന്ഷന് പരിഷ്ക്കരണത്തിന്റെയും ഡി.എ.യുടെയും കുടിശിഖകള്‍ സ ഉടനെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ഉദുമ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ സബ് ട്രഷറി കെട്ടിട നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുക, മെഡിസെപ് പദ്ധതി പോരായ്മകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി.എ.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിക്കോരന് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണന്, എ. ശാരദ, കുഞ്ഞിക്കൃഷ്ണന്, കെ.വി.കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : കെ.വി. കുഞ്ഞിക്കോരന് (പ്രസിഡന്റ്)), എം. ശേഖരന് നായര്‍, പി.പി. കൃഷ്ണന്, ടി.വി. കാര്‍ത്ത്യായണി (വൈസ് പ്രസിഡന്റ്), ടി. ശ്രീധരന് (സെക്രട്ടറി), വി.വി.കൃഷ്ണന്, കെ. കുഞ്ഞിരാമന്, സി. ലീലാവതി (ജോയിന്‍ സെക്രട്ടറി), കെ.വി. കുഞ്ഞിക്കണ്ണന് (ഖജാന്‍ജി).