മൂലക്കണ്ടം: അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള അജാനൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മൂലക്കണ്ടം വയോജന സമിതിയുടെ സഹകരണത്തോടെ മൂലക്കണ്ടം വയോജന പകല്‍ വിശ്രമ കേന്ദ്രത്തില്‍ വച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. കൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വയോജന സമിതി പ്രസിഡണ്ട് സി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ. വി. നിഷ ഡോക്ടര്‍ ജി.കെ. സീമ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗൗരി ശ്രീ, സി.ഡി.എസ് മെമ്പര്‍ സി.കെ.വസന്ത എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് സ്വാഗതവും സി.പി.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ വച്ച് നിരവധി വയോജനങ്ങളെ പരിശോധിക്കുകയും അവര്‍ക്ക് ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.