CLOSE

മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌ക്കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിത്തിന്റെ ആശീര്‍വ്വാദവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും, യാത്രയപ്പ് സമ്മേളനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു.

Share

രാജപുരം:മാലക്കല്ല് സെന്റ് മേരിസ് എ യു പി സ്‌കൂള്‍ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വ്വാദവും പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും, യാത്രയപ്പ് സമ്മേളനവും സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ആശീര്‍വ്വാദം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു.തുടര്‍ന്ന് ഉള്ള പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷന്‍ സെക്രട്ടറി റവ.ഫാ.തോമസ് ഇടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ ജി രാധാകൃഷണന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലാറ്റിനം ജൂബിലി വര്‍ഷോദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ നിര്‍വ്വഹിച്ചു. കള്ളാര്‍ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഹോസ്ദൂര്‍ഗ്ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ ടി ഗണേഷ് കുമാര്‍, സ്‌കൂള്‍ മുന്‍ മനേജര്‍ റവ.ഫാ.ജോസ് കുറുപ്പന്തറയില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, കള്ളാര്‍ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയാ ഷാജി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ സന്തോഷ് വി ചാക്കോ, ബ്ലോക്ക് മെംബര്‍ ജോസ് മാവേലില്‍, വാര്‍ഡ് മെംബര്‍ മിനി ഫിലിപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധിയും പനത്തടി പഞ്ചായത്തംഗവുമായ കെ ജെ ജെയിംസ്, പി ടിഎ പ്രസിഡന്റ് സജി എ സി, സ്റ്റാഫ് പ്രതിനിധി ആന്‍സി അബ്രാഹം, എന്നിവര്‍ പ്രസംഗിച്ചു.സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന ജോസ് ജോര്‍ജ് മറുപടി പ്രസംഗം നടത്തി.സ്‌കൂള്‍ മനേജര്‍ റവ.ഫാ.ബെന്നി കന്നു വെട്ടിയേല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ രാജു തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.