വെള്ളിക്കോത്ത് : അജാനൂരിന്റെ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ, സേവന മേഖലകളില്‍ അരനൂറ്റാണ്ടുകാലം പ്രവര്‍ത്തന മേഖലയില്‍ തിളങ്ങിനിന്ന വെള്ളിക്കോത്ത് അഴീക്കോടന്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അതിന്റെ അമ്പതാമത് വാര്‍ഷികം ആഘോഷിക്കുകയാണ്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിച്ചു.
ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രന്, സി. എച്ച്.കുഞ്ഞമ്പു എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി. രമേശന്, ജില്ലാ കമ്മിറ്റി മെമ്പര്‍ പി. അപ്പുക്കുട്ടന് , കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മെമ്പര്‍ എം. രാഘവന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. വി. സുജാത ടീച്ചര്‍ സംഘാടകസമിതി ചെയര്മാന് ശിവജി വെള്ളിക്കോത്ത്, ജനറല്‍ കണ്‍വീനര്‍ കെ. വി. ജയന് മാസ്റ്റര്‍, കെ.വി. ബാലകൃഷ്ണന് മാസ്റ്റര്‍,പി.വി.അനില്‍ എന്നിവര്‍ സംബന്ധിച്ചു.