രാജപുരം: പനത്തടി ടി. ബി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക ക്ഷയരോഗദിനാചരണം പൂടംകല്ല് താലൂക്കാശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്നു. കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ നാരായണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമിറ്റി ചെയര്മാന് സന്തോഷ് വി ചാക്കോ അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ . സുകു സി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രേഖ സി പഞ്ചായത്തംഗം അജിത് കുമാര്‍ ബി, പനത്തടി എം.ഒ.ടി സി ഡോ. പ്രവീണ്‍ എസ് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ നിഷോകുമാര്‍ ബി സി, ശ്രീകുമാര്‍ എന്‍, എസ് ടി എസ് ഷാജി ജോസഫ്, പി എച്ച് എന്‍ ആനിയമ്മ , പനത്തടി എസ് ടി എല്‍ എസ് രാജീവന് എം എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷത്തെ സബ് നാഷണല്‍ സര്ട്ടിഫിക്കേഷന് സര്‍വ്വേയില്‍ പങ്കെടുത്ത ആശവര്‍ക്കര്‍മാരായ രാധ കെ, സരസ്വതി ബാലചന്ദ്രന് എന്നിവരെയും, സബ് നാഷണല്‍ സര്ട്ടിഫിക്കേഷന് സര്‍വ്വേ സംസ്ഥാനത്ത് ഏറ്റവും നന്നായി പൂര്‍ത്തീകരിക്കുകയും, കേരളത്തെ പ്രതിനിധീകരിച്ചു ലോകക്ഷയരോഗദിനത്തില് ഡല്‍ഹിയില്‍ വെച്ച് നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ പങ്കെടുത്തു കേരളത്തിന് വേണ്ടി അവാര്‍ഡ് വാങ്ങിയ എണ്ണപ്പാറ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിമിഷ എം എം എന്നിവരെയും, ക്ഷയരോഗ നിര്മാര്ജ്ജനയജ്ഞത്തില് സ്തുത്യര്‍ഹമായ സേവനമനുഷ്ടിക്കുന്ന ഡോ.ബീന എന്നിവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.