പൂച്ചക്കാട് : ചിറക്കാല്‍ ശ്രീ മുത്തപ്പന് മീപുരയില് അഞ്ച് വര്‍ഷത്തിന് ശേഷം നടക്കുന്ന തിരുവപ്പന മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പുറത്തിറക്കുന്ന ബ്രോഷറിന്റെ പ്രകാശന കര്‍മ്മം മഹോത്സവ കമ്മിറ്റി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് മാതൃസമിതി ചെയര്‍പേഴ്സണ്‍ പി.കെ മാധവിക്ക് നല്കി പ്രകാശനം ചെയ്തു. മഹോത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.കെ പവിത്രന്, ട്രഷറര്‍ മോഹനന് മൂലക്കോത്ത്, പബ്ലിസിറ്റി ചെയര്മാന് വിനു തോട്ടം, കണ്‍വീനര്‍ സതീശന് പള്ളിക്കര, മഹോത്സവ കമ്മിറ്റി ഭാരവാഹികളായ വി.ഗോവര്ദ്ധനന്, രാജേഷ് പൂച്ചക്കാട്, എം.വി.രവീന്ദ്രന്, ബി.കെ.മാധവന്, മാതൃസമിതി കണ്‍വീനര്‍ ലക്ഷ്മി അശോകന്, കെ.മോഹനന്, രാജേഷ് തോട്ടം, രാജു പള്ളിക്കര, രാമകൃഷ്ണന് കുഞ്ഞാച്ചം വളപ്പ് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 22, 23 തീയ്യതികളിലാണ് മഹോത്സം നടക്കുന്നത്.