CLOSE

ഷാഫിയുടെ നിര്യാണത്തില്‍ പാലക്കുന്ന് അംബിക കോളേജ് മുന്‍ അധ്യാപകര്‍ അനുസ്മരണ യോഗം നടത്തി

Share

പാലക്കുന്ന് : പാലക്കുന്ന് അംബിക കോളേജിലെ മുന്‍കാല അധ്യാപകനും അംബിക കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന എസ്. എം. മുഹമ്മദ് ഷാഫിയുടെ നിര്യാണത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘അക്കോസ്വ’ അനുസ്മരണം നടത്തി. അംബിക കോളേജില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഗംഗാധരന്‍ മലാംകുന്ന് അദ്ധ്യക്ഷനായി. മുന്‍ അധ്യാപകരായ ബാലകൃഷ്ണന്‍, സതി, ശശിധരന്‍, ജയകുമാര്‍, ജയദേവന്‍, അജിത, കാഞ്ഞങ്ങാട് ആര്‍.ടി.ഒ. ക്ലര്‍ക്ക് ശ്രീകാന്ത്, പാലക്കുന്ന് ജെ.സി.ഐ. പ്രസിഡന്റ് സമീര്‍, അഡ്വ: പി.വി സുമേഷ്, മുരളീ കരിപ്പോടി, ശകുന്തള, സലാം പാക്യാര, അജിത് സി കളനാട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.