കാഞ്ഞങ്ങാട്: സ്‌കൂള്‍ കുട്ടികള്‍ക്ക് വാര്‍ഷിക പരീക്ഷകള്‍ നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് ബസ് സമരം പ്രഖ്യാപിച്ചത് കാരണം കുട്ടികള്‍ക്ക് യാത്രാ ദുരിതം ഉണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ബസ് ഉടമകളുമായി ചര്‍ച്ച ചര്‍ച്ച നടത്തി സമരം പിന്‍വലിക്കാനുള്ള ഇടപെടലുകള്‍ നടത്തുകയോ, അല്ലാത്തപക്ഷം കുട്ടികള്‍ക്ക് വേണ്ടി സ്റ്റുഡന്റസ് ഓണ്‍ലി ബസുകള്‍ ആരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദ്ദേശം നല്‍കുകയോ ചെയ്യണമെന്നും സി.പി.റ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.