രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 2022-2023 വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ്ന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അവതരിപ്പിച്ചു. സേവന മേഖലയ്ക്ക് ഉന്നല്‍ നല്‍കിയുള്ള ബജറ്റാണ് കോടോം ബേളൂരില്‍ അവതരിപ്പിച്ചത്. അയറോട്ട് പണാംകോട് പുഴയില്‍ കയാക്കിംഗ് ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ മനസിലാക്കി പ്രത്യേക പരാമാര്‍ശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 58,89,92,253 രൂപ വരവും 58,67,86,300 രൂപ ചിലവും 22,05,953 രൂപ മിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റ് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷണന്, , ബ്ലോക്ക് പഞ്ചായത്തംഗം കെ ശീലത, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശൈലജ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍ എസ് ജയശ്രീ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്മാന് പി ഗോപാലകൃഷ്ണന്, യു ഉണ്ണികൃഷ്ണന്, ടി കോരന്,കെ വി കേളു ,ടി വി ജയചന്ദ്രന് ,പി ഗോപി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വഗതം പറഞ്ഞു.