CLOSE

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കോവിഡ്-19

Share

ജില്ലയില്‍ 4 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 2 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 43 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1350. ജില്ലയില്‍ 136 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 115 പേരും സ്ഥാപനങ്ങളില്‍ 21 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 136 പേരാണ്. പുതിയതായി 5 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. (ആര്‍ ടി പി സി ആര്‍ 194, ആന്റിജന്‍ 161 ) 11 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 5 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ഇത് വരെ 166494 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164950 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.