രാജപുരം: മലയോരത്തിന് അഭിമാനമായി മികച്ച തേനീച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് പനത്തടിയിലെ വലിയകുന്നേല്‍ ഏലീയാമ്മ സിബിക്ക്.മാതാ ഹണി ആന്‍ഡ് ബിഫാം എന്ന പേരില്‍ 25 വര്‍ഷം മുമ്പ് തുടങ്ങിയ തേനീച്ച കൃഷി ഇന്ന് കര്‍ണാടകയിലും കേരളത്തിലും 4500 ഓളം കൂടുകളില്‍ നടത്തുന്നു. വര്‍ഷത്തില്‍ 45 ടെണ് തേനാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. പനത്തടിയില്‍ താമസിക്കുന്ന ഏലീയാമ്മയും ഭര്‍ത്താവ് സിബിയും പ്രതിവര്‍ഷം 45 ലക്ഷം രൂപയുടെ തേന്‍ വില്‍പ്പന നടത്തുന്നതായി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം പലപ്പോഴും പ്രതീക്ഷിച്ച് തേന്‍ ഉല്‍പ്പാദനം ലഭിക്കാറില്ല എന്നും ഇവര്‍ പറഞ്ഞു. കേരളത്തില്‍ കള്ളാര്‍,പനത്തടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും, കര്‍ണാടകയില്‍ സുള്ള്യ, കടബ, സുബ്രഹ്മണ്യ തുടങ്ങിയ സ്ഥലങ്ങളിലുമായാണ് ഇവര്‍ തേനീച്ച കൃഷി നടത്തുന്നത്. സീസണുകളില്‍ മാര്‍ത്താണ്ഡത്ത് നിന്നും 25 വിദഗ്ധ തൊഴിലാളികളെ വരുത്തിയാണ് തേനീച്ചകളുടെ പരിപാലനം നടത്തുന്നത്. ഇവരുടെ കഠിനാധ്വാനത്തിന് അംഗീകാരം മായി 2012 ല്‍ കാസര്‍ഗോഡ് ജില്ലയിലെ മികച്ച വ്യവസായത്തിനുള്ള അവാര്‍ഡും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് ബ്രീഡര്‍ ഷിപ്പും ഇവര്‍ നേടിയിട്ടുണ്ട്. ഇരുവരുടെയും കൂട്ടായ പ്രയത്നമാണ് തേനീച്ച കൃഷിയില്‍ ഇത്രയും വലിയ അംഗീകാരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. റിയാ സിബി, അഗസ്റ്റിന് സിബി എന്നിവര്‍ മക്കളാണ്.