CLOSE

എന്‍.എസ്.എസ്. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും കോവിഡ് ജാഗ്രത ക്ലാസും സംഘടിപ്പിച്ചു

Share

കാസറഗോഡ്: നായര്‍ സര്‍വ്വീസ് സൊസൈറ്റി സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് താലൂക്ക് യൂണിയനിലെ കരയോഗങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും, താലൂക്ക് യൂണിയന്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകളുടെയും സ്‌കോളര്‍ഷിപ്പുകളുടേയും വിതരണവും കോവിഡ് ജാഗ്രത ക്ലാസും നടത്തി. താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് സി. ഭാസ്‌കരന്‍ നായര്‍, സി.പി.സി.ആര്‍.ഐ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. എ.വി.സുരേഷ്, യൂണിയന്‍ സെക്രട്ടറി യു. രാജഗോപാല്‍, ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍, വനിത യൂണിയന്‍ പ്രസിഡന്റ് സ്മിത ബാലകൃഷ്ണന്‍, മുരളീധരന്‍ നായര്‍, ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ദാമോദരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍, രവീന്ദ്രന്‍ നഞ്ചില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 120 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷികള്‍ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published.