CLOSE

കാസര്‍കോട് ജില്ലയില്‍ 8 പേര്‍ കൂടി കോവിഡ്; ചികിത്സയിലുണ്ടായിരുന്ന 5 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

Share

കാസര്‍കോട് ജില്ലയില്‍ 8 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 5 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 46 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1350. ജില്ലയില്‍ 128 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍107 പേരും സ്ഥാപനങ്ങളില്‍ 21 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 128 പേരാണ്. പുതിയതായി 7 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 320 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 134ആന്റിജന്‍ 185 ) 15 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 4 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.
ഇത് വരെ 166502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164955 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.